LALIGA
റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസിമയെ കുറിച്ച് ബാഴ്‌സലോണ ഇതിഹാസം സാമുവെൽ എറ്റോ പറഞ്ഞ വാക്കുകൾ
❝ ബെൻസിമയ്ക്ക് ഫുട്ബോൾ ലോകത്ത് അർഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല എന്നത് വ്യക്തമാണ്. പക്ഷേ, അത് ഫുട്ബോളിൽ പൊതുവെ സംഭവിക്കുന്നത് തന്നെ ആണ്. ചില കളിക്കാർക്ക് കഴിവിനൊത്ത അഭിനന്ദനം ലഭിക്കാതെ പോകുന്നു. മറ്റു ചിലർ കഴിവിനപ്പുറം അഭിനന്ദിക്കപ്പെടുന്നു. ജീവിതം അങ്ങനെയാണ്.
ഞാനായിരുന്നു വ്യക്തികത അവാർഡുകൾ കൊടുക്കുന്നതെങ്കിൽ, തീർച്ചയായും അവന് കഴിഞ്ഞ വർഷങ്ങളിലൊരിക്കൽ കൊടുക്കുമായിരുന്നു. പക്ഷെ, എല്ലാ കാലഘട്ടത്തിലും ഇത്തരക്കാരുണ്ട്. റൗൾ, മാൽഡിനി, റോബർട്ടോ കാർലോസ് ഒക്കെ വ്യക്തിഗതമായ അവാർഡുകൾ ലഭിക്കാത്ത, എക്കാലത്തെയും മികച്ച കളിക്കാരിൽ ചിലരാണ്. ❞