LALIGA
റയൽ മാഡ്രിഡിനായി നൂറാം ഗോൾ നേടി റാമോസ്
റയൽ മാഡ്രിഡിന് വേണ്ടി തന്റെ കരിയറിൽ നൂറാം ഗോൾ നേടി ക്യാപ്റ്റൻ സെർജിയോ റാമോസ്. ഇന്ന് നടന്ന എൽക്ലാസ്സിക്കോ മത്സരത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെയാണ് റാമോസ് ഈ നേട്ടത്തിൽ എത്തിയത്. 657 മത്സരങ്ങളിൽ നിന്നാണ് റാമോസിന്റെ നേട്ടം.
നിലവിൽ കളിക്കുന്നതിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും, മൊത്തത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഡിഫൻഡമാരിൽ ആറാം സ്ഥാനത്തുമാണ് റാമോസ്. നിലവിലെ ബാർസിലോണ കോച്ചും ഡച്ച് ഇതിഹാസവുമായ റൊണാൾഡ് കീമാൻ ആണ് ഒന്നാം സ്ഥാനത്.