LALIGA
ബെൻസിമയുടെ കരാർ നീട്ടി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസിമ റയലിൽ പുതിയ കരാർ ഒപ്പു വെച്ചു.നിലവിൽ ഒരു വർഷത്തെ കരാർ ബാക്കിയുള്ള ഫ്രഞ്ച് താരം ഒരു വർഷത്തേക്കു കൂടിയാണ് അതു പുതുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബെൻസിമ 2023 വരെ സ്പാനിഷ് വമ്പൻമാരോടൊപ്പം തുടരും.
ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നും 2009 ലാണ് ബെൻസിമ മാഡ്രിഡിലേക്ക് എത്തുന്നത്.റയലിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമായ ബെൻസിമ ഇതുവരെ ക്ലബിനായി 560 മത്സരങ്ങൾ കളിച്ചു.281 ഗോളുകളും 144 അസ്സിസ്റ്റുകളും സ്വന്തമാക്കാൻ ബെൻസിമക്ക് ഇതുവരെ ആയി.4 ചാമ്പ്യൻസ് ലീഗ്, 3 ലാലിഗ ഉൾപ്പടെ നിരവധി കിരീടങ്ങൾ ക്ലബ്ബിനൊപ്പം നേടാൻ ബെൻസിമക്ക് ആയിട്ടുണ്ട്.