LALIGA
ബാർസലോണക്ക് വൻതിരിച്ചടി അൻസു ഫാറ്റി പരിക്കേറ്റു പുറത്ത്
ബാഴ്സിലോണയ്ക്ക് വൻ തിരിച്ചടി യുവതാരം അൻസു ഫാറ്റി പരിക്കേറ്റു പുറത്ത്.
റിയൽ ബെറ്റിസിനെതിരായ മത്സരത്തിൽ മുട്ടിനു പരിക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും. ക്ലബ്ബിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം താരത്തിന്റെ മുട്ടിനു ശസ്ത്രക്രിയ ആവിശ്യമാണ്. അത് കൊണ്ട് തന്നെ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും താരം കളി കളത്തിലേക് തിരിച്ചെത്താൻ. താരത്തിന് പരികേറ്റെങ്കിലും ബാഴ്സലോണ റിയൽ ബെറ്റിസിനെ 5-2ന് തകർത്തിരുന്നു.
ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള 18 കാരൻ അൻസു ഫാത്തി 10 കളികളിൽ നിന്നായി 5 ഗോളുകളും 5 അസ്സിസ്റ്റുകളും നേടിയിരുന്നു. താരത്തിന്റെ പരിക്ക്
ബാഴ്സലോണക്ക് വമ്പൻ തിരിച്ചടിയാണ്. ഫ്രഞ്ച് താരം ഉസ്മാൻ ഡെമ്പെലെ ആകും ബാഴ്സലോണയുടെ സ്റ്റാർട്ടിങ് 11ൽ അൻസു ഫാത്തിയുടെ വിടവ് നികത്തുക.