LALIGA
ബാഴ്സക്കായി പന്ത് തട്ടാനാഗ്രഹിച്ച് അഗ്യൂറോ
ലാലിഗയിലെ വമ്പൻമാരായ ബാഴ്സലോണയ്ക്ക് വേണ്ടി പന്ത് തട്ടാനാഗ്രഹിച്ച് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം സെർജിയോ അഗ്യൂറോ.ബാഴ്സയടക്കം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ അഗ്യൂറോയ്ക്കായി ചരട് വലിക്കുന്നത്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ കൂടെ കളിക്കാനുള്ള ആഗ്രഹമാണ് അഗ്യൂറോയെ ബാഴ്സയിലേക്ക് ചേക്കേറാൻ മോഹിപ്പിക്കുന്നത്.കറ്റാലൻ വമ്പൻമാർക്ക് വേണ്ടി കളിക്കാൻ തൻ്റെ പ്രതിഫലം 10 മില്യൺ യൂറോയിൽ താഴെയാക്കാൻ പോലും അർജൻ്റീന താരം ഒരുക്കമാണ്.മാഞ്ചസ്റ്റർ സിറ്റിക്കായി 274 മത്സരങ്ങളിൽ നിന്ന് 182 ഗോളുകൾ നേടിയിട്ടുള്ള താരത്തെ 2023 വരെയുള്ള കരാറിൽ ടീമിലെത്തിക്കാനാണ് ബാഴ്സ നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഡച്ച് മുന്നേറ്റ താരം മെംഫിസ് ഡീപെയും ബാഴ്സയുടെ ഷോപ്പിങ് ലിസ്റ്റിലുണ്ട്.