LALIGA
പെഡ്രിക്ക് വിശ്രമം അനുവദിച്ച് ബാഴ്സലോണ
കഴിഞ്ഞ ഒരു വർഷം തുടർച്ചയായി ബാഴ്സലോണയുടെ കളികളിലെല്ലാം നിറ സാന്നിധ്യമായ യുവ താരം പെഡ്രിക്ക് അവസാനം വിശ്രമമനുവദിച്ച് ക്ലബ് . ഇന്ന് അത്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിന് ശേഷം രണ്ടാഴ്ച്ച താരത്തെ വെക്കേഷന് അയക്കാനാണ് ക്ലബ് തീരുമാനം.
ഇതോടെ ഗെറ്റഫെക്കെതിരായ ലീഗ് മത്സരത്തിലും സ്പെയിനിനായുള്ള അന്താരാഷ്ട്ര മത്സരങ്ങളിലും താരം കളിക്കില്ലെന്ന് ഉറപ്പായി. സെവിയ്യക്കെതിരായ ലാ ലിഗ മത്സരത്തിലാകും ഇനി പെഡ്രി കളിക്കുക. അവസാന സീസണിൽ 74 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്.