LALIGA
ക്ലബ് ചരിത്രത്തിൽ ആദ്യമായി സ്പെയിൻക്കാരൻ അല്ലാത്തൊരാൾ റിയൽ മാഡ്രിഡ് നായകനാവുന്നു.
നിലവിലെ റിയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടുന്നതോടെ മറ്റൊരു സവിശേഷതക്ക് കൂടി ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുന്നു. 1904ൽ രൂപീകരിച്ച, ലോകത്തിലെ മികച്ച ക്ലബ്ബുകളിലൊന്നായി വിലയിരുത്തപ്പെടുന്ന റയൽ മാഡ്രിഡിന്റെ പ്രധാന ക്യാപ്റ്റനായി ആദ്യമായി ഒരു വിദേശി ചുമതലയയേൽക്കും എന്ന് റിപ്പോർട്ടുകൾ.
അടുത്ത സീസണിൽ റിയൽ മാഡ്രിഡ് സഹനായകനായ മാർസെലോയോ അല്ലെങ്കിൽ ഫ്രഞ്ച് താരങ്ങൾ ആയ ബെൻസമയോ,വരാനെയോ ആവും റയൽ മാഡ്രിഡ് ക്യാപ്റ്റൻ ആവുക എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015ൽ കസിയ്യസ്സിൽ നിന്നാണ് റാമോസ് ക്യാപ്റ്റൻസി സ്ഥാനം സ്വീകരിച്ചത്.