LALIGA
കുട്ടീഞ്ഞോ എൽക്ലാസിക്കോ പൂർത്തിയാക്കിയത് കാൽ തുടക്കേറ്റ പരിക്കുമായി
ഇന്നലെ റിയൽ മാഡ്രിഡിന് എതിരായി നടന്ന മത്സരത്തിൽ ബാഴ്സയുടെ ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടിഞ്ഞോയ്ക്ക് പരിക്കേറ്റു താരത്തിന്റെ ഇടതു കാൽ തുടക്കാണ് പരിക്കേറ്റത്. പേശി വലിവ് ആണ് കുട്ടീഞ്ഞോക്കുണ്ടായതെന്ന്
ബാർസലോണയോട് അടുത്ത വൃത്തങ്ങൾ ചൂണ്ടികാട്ടി.
ലാലിഗയിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ എൽക്ലാസിക്കോ റിയൽ മാഡ്രിഡുമായി 3-1ന് ക്യാമ്പ്നൗവിൽ വെച്ച് തോറ്റ ബാർസെലോണ ക്ലബ്ബിനും ആരാധകർക്കും കുട്ടീഞ്ഞോയുടെ പരിക്ക് വമ്പൻ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ബാർസയിൽ നിന്ന് ലോണിൽ ബയേണിനായി ജർമനിയിൽ തകർപ്പൻ ഫോമിൽ ആയിരുന്ന കുട്ടീഞ്ഞോ ബാർസയിലെ തന്റെ സ്ഥാനം പൊരുതി നേടുകയായിരുന്നു.ഇതോടെ ചാമ്പ്യൻസ് ലീഗിൽ ജുവന്റസിന് എതിരായ മത്സരം താരത്തിന് നഷ്ടമായേക്കും എന്ന് സൂചന.