LALIGA
കിരീടദാഹം കൈവിടാതെ അത്ലറ്റികോ; സൊസീഡാഡിനെ മലർത്തിയടിച്ചു
ലാലീഗയിൽ റയൽ സൊസീഡാഡിനെ തകർത്ത് അത്ലറ്റികോ മാഡ്രിഡ് ജയത്തോടെ കിരീടത്തിന് അരികിൽ.
കറസ്‌ക്കോയുടെ ഗോളിലൂടെ ലീഡ് എടുത്ത അത്ലെറ്റിക്കായി അർജന്റൈൻ താരം കൊറിയയും ഗോൾ നേടി. സൊസീഡാഡിന്റെ ആശ്വാസഗോൾ ഇഗോർ സുബിൽഡിയ നേടി.
നിലവിൽ 36 മാച്ചുകളിൽ നിന്നായി 80 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് അത്ലറ്റികോ. വരുന്ന രണ്ട് കളികളിൽ ഒരു വിജയവും ഒരു സമനിലയും നേടിയാൽ കിരീടം അത്ലറ്റിക്ക് സ്വന്തം.
അത്ലറ്റികോ മാഡ്രിഡ് – 2
Y. Carrasco 16’
A. Correa 28’
റയൽ സൊസീഡാഡ് – 1
I. Zubeldia 83’