LALIGA
എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് വിജയം
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡന്റ് വിജയം.
കളിയുടെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ വെൽവാർഡേയാണ് റയൽ മാഡ്രിഡിനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ എട്ടാം മിനിറ്റിൽ അൻസു ഫാറ്റിയിലൂടെ ബാർസ തിരിച്ചടിച്ചു.
പിന്നീട് പെനാൽറ്റിയിലൂടെ 63 മിനിറ്റിൽ റാമോസ് എടുത്തു. 90 മിനിറ്റിൽ ലൂക്കാ മോഡ്രിച്ച് കൂടെ വലകുലുക്കിയതോടെ ബാർസയുടെ പതനം പൂർത്തിയായി. കളിയിൽ ബാഴ്സ കുറച്ചു നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ ആക്കാൻ കഴിയാത്തത് നിരാശയായി.
2018 നു ശേഷം ആദ്യമായാണ് ന്യൂ ക്യാമ്പിൽ ഒരു ടീമിനോട് ബാഴ്സ തോൽക്കുന്നത്
ബാർസലോണ – 1
ഫാറ്റി 8′
റയൽ മാഡ്രിഡ് – 3
വെൽവർഡേ 5′
റാമോസ് (P) 63′
മോഡ്രിച് 90′