LALIGA
എംബാപ്പെയെയും ഹാലൻഡിനെയും സ്വന്തമാക്കാൻ റയലിന് സാധ്യമാണ്
എംബാപ്പെയെയും ഹാലൻഡിനെയും സ്വന്തമാക്കാൻ റയലിന് സാധ്യമാണ് – ബാഴ്സയുടെ ഇക്കണോമിക് വൈസ് പ്രസിഡന്റ്
സൂപ്പർ താരങ്ങളായ എംബാപ്പെയെയും ഹാലൻഡിനെയും സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുമെന്നും റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് ക്ലബ്ബിനെ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണെന്നും ബാഴ്‌സലോണയുടെ ഇക്കണോമിക് വൈസ് പ്രസിഡന്റായ എഡ്വേർഡ് റോമിയൂ.
❝ എംബാപ്പെയെയും, ഹാലൻഡിനെയും സ്വന്തമാക്കുക എന്നത് അവർക്ക് സാധ്യമാണ്.കാരണം റയൽ മാഡ്രിഡ് അത്യാവശ്യം പണവും കരുത്തും ഉള്ള ഒരു മികച്ച ക്ലബ്ബാണ്.സമീപ വർഷങ്ങളിൽ ഞങ്ങൾ നല്ലപോലെ ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ, അവരുടെ അതേ സ്ഥാനത്തേക്കെത്താൻ ഞങ്ങൾക്ക് കഴിഞ്ഞേനേ.
ഫ്ലോറന്റീനോ പെരസ് നമ്മൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ട തരത്തിൽ ക്ലബ്ബിനെ കൈകാര്യം ചെയ്തു.ബിസിനസ്സ് തലത്തിൽ ആർക്കും തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ കഴിയില്ല.❞