LALIGA
അപ്രതീക്ഷിത വിജയം കൈക്കലാക്കി അത്‌ലറ്റിക്കോ, ലാലിഗ കിരീടത്തിന് തൊട്ടരികിൽ
ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി അത്ലറ്റികോ മാഡ്രിഡ്. ഒരുപാട് റെഫ്രീയിങ് പിഴവുകൾ ഉണ്ടായിരുന്ന കളിയിൽ 70ആം മിനിറ്റിനുശേഷം ആണ് ത്രില്ലടിപ്പിക്കുന്ന കളി ഇരുടീമും കാഴ്ചവച്ചത്.75ആം മിനിറ്റിൽ ഒസാസുന താരം ബുദിമീർ ഗോൾ നേടിയപ്പോൾ ഒരു അട്ടിമറി മണത്തു.എന്നാൽ 82ആം മിനിറ്റിൽ അത്‌ലറ്റികോ ഡിഫൻഡർ ലോദി സമനില ഗോൾ അടിച്ചതോടെ പോരാട്ടം മുറുകി.88ആം മിനിറ്റിൽ സ്ട്രൈക്കർ സുവാരസ് തൊടുത്ത ഷോട്ട് ഒസാസുന വല കുലുങ്ങിയപ്പോൾ അത്‌ലറ്റിക്കോയ്ക്ക് ലഭിച്ചത് കിരീടത്തിൻ്റെ പ്രതീക്ഷകൾ ആയിരുന്നു.
ലാലിഗ
ഓസാസുന 1-2 അത്ലറ്റിക്കോ മാഡ്രിഡ്
A Budimir 78′
R Lodi 82′ L Suvarez 88′