Indian footballISL
FIFA 2022 കൺസോൾ ഗെയിമിൽ ഇനി ഇന്ത്യൻ സൂപ്പർ ലീഗും
ഈ.എ സ്പോർട്സിന്റെ ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോൾ ഗെയിമായ ഫിഫ 2022ൽ, ഇനി ഇന്ത്യയുടെ സ്വന്തം ഐ.എസ്.എല്ലും.
പ്രമുഖ ഫുട്ബോൾ താരങ്ങൾ ഉൾപ്പടെ കളിക്കുന്ന അന്താരാഷ്ട്ര ലെവലിൽ അറിയപ്പെടുന്ന ഫുട്ബോൾ ഗെയിം ആണ് ഫിഫ. ഗെയിമിൽ ഉൾപ്പെടുത്തിയത് ഇന്ത്യൻ ഫുട്ബോളിന് അന്താരാഷ്ട്ര നിലവാരത്തിൽ ഗുണം ചെയ്യും എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്ത.
ഫിഫയുടെ തന്നെ മൊബൈൽ വേർഷനായ ഫിഫ മൊബൈലിൽ നേരത്തെ തന്നെ ഐ.എസ്.എൽ വന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഇതിന് പുറമെയാണ് പി.സിയിലും കണ്സോളിലും ഫിഫ ഉടൻ വരുന്നതായി പ്രമുഖ സ്പോർട്സ് വാർത്താ മാധ്യമായ ഖേൽ നൗ റിപ്പോർട്ട് ചെയ്തത്.