മൗറിറ്റാനിയൻ ദേശീയ ടീം താരം ഖസ്സ കാമാറയെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒരു വർഷകരാറിലാണ് താരത്തെ ഹൈലാൻഡേർസ് കൂടാരത്തിൽ എത്തിച്ചത്.
മൗറിറ്റാനിയൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായ ഖസ്സ കാമാറ 27 മത്സരങ്ങളിൽ നിന്നും ഒരു ഗോളും നേടിയിട്ടുണ്ട്.മൗറിറ്റാനിയൻ ദേശീയ ടീമിനായി ആഫ്രിക്കൻ നേഷൻസ് കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും താരം കളിച്ചിരുന്നു.
ക്ലബ്ബ് ഫുട്ബോളിൽ നൂറ്റിഇരുപത്തിയേഴു മത്സരങ്ങളിൽ കളിച്ച് പരിചയമുള്ള താരമാണ് ഇദ്ദേഹം. ഡിഫെൻസിവ് മിഡ്‌ഫീൽഡർ, സെന്റർ മിഡ്‌ഫീൽഡർ റോളുകളിൽ കളിക്കാൻ താരത്തിന് കഴിയും.
ഫ്രഞ്ച് സെക്കന്റ് ഡിവിഷൻ ക്ലബ് ആയ ട്രോയസിന്റെ റിസർവ് ടീമിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച താരം ഒന്നിലധികം ഫ്രഞ്ച് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗ്രീക് സെക്കന്റ് ഡിവിഷൻ ക്ലബ് ആയ സാൻതിയിൽ ആണ് ഖാസ്സ കമാറ അവസാനമായി കളിച്ചത്.