ISL
ചെന്നൈയിൻ എഫ്‌സിക്ക് തന്ത്രമോതാൻ ബാൻഡോവിച്
ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്‌സി തങ്ങളുടെ പരിശീലകനായി മോണ്ടെനെഗ്രോവിയൻ പരിശീലകൻ ബൊസിദാർ ബാൻഡോവിചിനെ നിയമിച്ചു യുവേഫ പ്രോ ലൈസൻസുള്ള കോച്ചാണ് ബാൻഡോവിക്.രണ്ടുതവണ ഐഎസ്എൽ ജേതാക്കളായിട്ടുള്ള ചെന്നൈയിൻ എഫ്‌സി കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തു ലീഗ് അവസാനിപ്പിക്കേണ്ടിവന്നതിനെ തുടർന്ന് കോച്ച് ലാസ്ലോയെ പുറത്താക്കിയിരുന്നു.
51കാരനായ ബാൻഡോവിച് അവസാനമായി തായ്ലന്റ് ക്ലബായ ബുറിറാം യുണൈറ്റഡിനെയാണ് പരിശീലിപ്പിച്ചത്. 2017 മുതൽ 2020വരെ ബുറിറാമിൽ ഉണ്ടായിരുന്ന അദ്ദേഹം അവിടെ മൂന്ന് കിരീടങ്ങളും നിരവധി റെക്കോർഡുകളും സ്വന്തമാക്കി. 2017/18 സീസണിൽ തായ് പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി സീസൺ പുരസ്കാരവും ബാൻഡോവിക് നേടിയിട്ടുണ്ട് മുമ്പ് ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം.