മൊറോക്കൻ വംശജനായ ഫ്രഞ്ച് മിഡ്‌ഫീൽഡർ ഹ്യൂഗോ ബൗമസ് ഇനി മുംബൈ സിറ്റിക്കായി കളിക്കും.ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.എഫ് സി ഗോവ താരമായിരുന്ന ബൗമസിനെ വൻ വില നൽകിയാണ് മുംബൈ സിറ്റി ടീമിൽ എത്തിച്ചിരിക്കുന്നത്.ബൗമസിനെ സ്വന്തമാക്കാനായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ ഒന്നരക്കോടിയോളം വരുന്ന തുകയാണ് മുംബൈ സിറ്റി എഫ് സി ഗോവയ്ക്ക് നൽകിയത്.
അവസാന മൂന്ന് സീസണിലായി ഗോവയുടെ മധ്യനിര നിയന്ത്രിച്ച ബൗമസ് ടീമിന്റെ ഏറ്റവും പ്രധാനപെട്ട താരമായിരുന്നു. കഴിഞ്ഞ സീസണിൽ ഗോവക്ക് വേണ്ടി പതിനൊന്നു ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തെരഞ്ഞെടുക്കപെട്ടിരുന്നു. എഫ് സി ഗോവയെ എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുത്ത ശേഷമാണ് താരം മുംബൈക്കായി പന്തു തട്ടാൻ ഒരുങ്ങുന്നത്.ഇതുവരെ ഐഎസ്എല്ലിൽ നാല്പതോളം മത്സരങ്ങളിൽ കളിച്ച താരം 16 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.