ISL
ഹ്യൂഗോ ബൗമസിന്റെ ഗോളിൽ മുംബൈ സിറ്റിക്ക് വിജയം
ഐ എസ് എൽ ഏഴാം സീസണിന് മുന്നോടിയായി ഇന്ന് നടന്ന പ്രീ സീസൺ മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ച് മുംബൈ സിറ്റി.ഒരു ഗോളിന്റെ വിജയമാണ് ബെംഗളൂരുവിനെതിരെ മുംബൈ സ്വന്തമാക്കിയത്.
മത്സരത്തിൽ മുംബൈക്കായി ഫ്രഞ്ച് താരം ഹ്യൂഗോ ബൗമസ് ആണ് വിജയ ഗോൾ നേടിയത്.ഇതോടെ നാലു മത്സരങ്ങളിൽ നിന്നും മൂന്നു വിജയങ്ങളായി മുംബൈക്ക്.