ISL
സ്റ്റീവൻ ടെയ്‌ലർ ഒഡീഷ എഫ്സി ക്യാപ്റ്റൻ
വരുന്ന ഏഴാം ഐഎസ്എൽ സീസണിൽ ഒഡീഷ എഫ് സിയെ ഇംഗ്ലീഷ് സെന്റർ ബാക്ക് സ്റ്റീവൻ ടെയ്ലർ നയിക്കും.മുൻ ന്യൂ കാസ്റ്റിൽ യുണൈറ്റഡ് താരമായിരുന്ന ടെയ്‌ലർ കഴിഞ്ഞ സീസണിൽ വെല്ലിങ്ടൻ ഫീനിക്സിന്റെയും നായകനായിരുന്നു.
സ്റ്റീവൻ ടെയ്ലറിന്റെ അനുഭവവും നേതൃത്വ ഗുണവും ടീമിന് ഗുണം ചെയ്യുമെന്ന് ഹെഡ് കോച്ച് സ്റ്റുവർട്ട് ബാക്സ്റ്റർ പറഞ്ഞു.നവംബർ 23 ന് ഹൈദരാബാദ് എഫ്സി ക്കെതിരെയാണ് ഒഡീഷയുടെ ആദ്യ ഐഎസ്എൽ മത്സരം.