സെർജിയോ ലൊബേറ ഇനി മുംബൈ സിറ്റിയുടെ തന്ത്രജ്ഞൻ
സ്പാനിഷ് കോച്ച് സെര്‍ജിയോ ലൊബേറ ഇനി മുംബൈ സിറ്റിയെ കളിപഠിപ്പിക്കും. ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.2017 മുതൽ മൂന്നു സീസണില്‍ എഫ് സി ഗോവയുടെ പരിശീലകനായിരുന്നു ലൊബേറ.കഴിഞ്ഞ ഐഎസ്എൽ സീസൺ അപ്രതീക്ഷിതമായി എഫ്‌സി ഗോവയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ലോബര മുൻ സീസണുകളിൽ ഗോവയെ ഇന്ത്യയിലെ മികച്ച ക്ലബ്ബിൽ ഒന്നാക്കി മാറ്റിയിരുന്നു. ലൊബേറ പരിശീലകനായ സീസണില്‍ എല്ലാം ഗോവ പ്ലേഓഫില്‍ എത്തിയിട്ടുണ്ട്.2018 ൽ ഗോവ യെ ഐഎസ്എൽ ഫൈനലിൽ എത്തിക്കാനും ഹീറോ സൂപ്പർ കപ്പ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ജോര്‍ജെ കോസ്റ്റയുമായുളള കരാര്‍ അവസാനിച്ചതോടെയായിരുന്നു മുംബൈ സിറ്റി പുതിയ കോച്ചിനെ തേടിയത്.മുംബൈയിൽ എത്തിയതിന് പിന്നാലെ ലൊബേറ തന്റെ കീഴിൽ പയറ്റി തെളിഞ്ഞ മൊർത്താട ഫാൾ,മന്ദർ ദാവു ദേശായി, ഹ്യൂഗോ ബോമസ് എന്നി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.