മുൻ ലാസ്‌പാൽമാസ് മിഡ്ഫീൽഡർ ഹെർനാൻ സന്റാനയെ ടീമിലെത്തിച്ച് മുംബൈ സിറ്റി എഫ്സി.ലാലീഗയിലും കോപ്പ ഡെൽറെയിലും കളിച്ചിട്ടുള്ള ഈ സ്പാനിഷ് താരം സെകുണ്ട ഡിവിഷൻ ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിൽ നിന്നുമാണ് മുംബൈയിലേക്ക് എത്തുന്നത്.
ക്ലബ്ബ് ഫുട്ബാളിൽ മാത്രം 164 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് സാന്റാന.കഴിഞ്ഞ സീസണിൽ ഗിജോണിനായി 31മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ലാൽ പാൽമാസ് യുത്ത് ടീമിലൂടെ വളർന്ന് വന്ന ഇദ്ദേഹം 2011 ൽ അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു സീനിയർ അരങ്ങേറ്റം കുറിച്ചത്.8 വർഷകാലം ലാസ്‌പാൽമാസിന്റെ താരമായിരുന്ന സാന്റാന ലാലിഗയിൽ ലാസ് പാൽമാസിനായി 35 മത്സരങ്ങളിൽ നിന്നും ഒരു ഗോളും നേടിയിട്ടുണ്ട്..