ISL
മുംബൈയോട് വിട പറഞ്ഞ് ലൊബേറ, ഡെസ് ബക്കിങ്ഹാം ഇനി പുതിയ പരിശീലകൻ
മുംബൈ സിറ്റിയെ ഐ എസ് എൽ ചാമ്പ്യൻമാരാക്കി സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ ക്ലബ്ബ് വിട്ടു. അദ്ദേഹം സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിലെ തന്നെ പുതിയ ചുമതല ഏറ്റെടുക്കാന്‍ ആണ് ക്ലബ് വിടുന്നത് എന്ന് മുംബൈ സിറ്റി അറിയിച്ചു. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള എ-ലീഗ് ചാമ്പ്യൻമാരായ മെൽബെൺ സിറ്റി എഫ്.സിയുടെ അസിസ്റ്റന്റ് കോച്ച് ഡെസ് ബക്കിങ്ഹാം ആയിരിക്കും ഇനി ക്ലബ്ബിന്റെ പുതിയ പരിശീലകൻ.
രണ്ടു വർഷകരാറിലാണ് ഇദ്ദേഹം ചാമ്പ്യൻമാരോടൊപ്പം എത്തുന്നത്
36 കാരനായ ഇംഗ്ലീഷ് കോച്ച് മുമ്പ് എ ലീഗ് ക്ലബ്ബ് തന്നെയായ വെല്ലിങ്ടൺ ഫീനിക്സിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.ന്യൂസിലാൻഡ് U-20,U-23 ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായും പിന്നീട് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയും ബക്കിങ്ഹാം പ്രവർത്തിച്ചിരുന്നു. 2020 ന്യൂസിലാന്റ് ഫുട്ബോൾ അവാർഡിൽ ഡെസ് മികച്ച പുരുഷ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു.
സെര്‍ജിയോ ലോബെറ 2020 ഒക്ടോബറില്‍ ആയിരുന്നു മുംബൈ സിറ്റിയില്‍ ചേര്‍ന്നത്. ക്ലബ്ബിനെ ഐഎസ്‌എല്‍ ചരിത്രത്തില്‍ ഐഎസ്‌എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്‌എല്‍ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാന്‍ ലൊബേരയ്ക്ക് ആയിരുന്നു.
©ഫുട്ബോൾ ലോകം