ചെന്നൈ സിറ്റിയുടെ മലയാളി താരം മഷൂർ ഷെരീഫ് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ.മലപ്പുറം കാവുങ്ങൾ സ്വദേശിയായ മഷൂർ കഴിഞ്ഞ മൂന്ന് സീസണിലും ഐ ലീഗിൽ ചെന്നൈ സിറ്റിക്കു വേണ്ടിയാണ് കളിച്ചിരുന്നത്. ചെന്നൈ സിറ്റിക്കായി 35 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.
സ്‌ട്രൈക്കർ ആണെങ്കിലും മിഡ്‌ഫീൽഡറായും, ഡിഫൻഡറായും കളിക്കാൻ കഴിവുള്ള താരമാണ് മഷൂർ ഷെരീഫ്. 2018/19 സീസൺ ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു മഷൂർ. ഗോളൊരുക്കിയും ഗോളടിച്ചും ഒക്കെ മഷൂർ അവസാന സീസണിലും തിളങ്ങിയിരുന്നു. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും താരം കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ.