ISL
ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്റ്റേഡിയത്തിൽ ഇല്ലാത്തത് ഈ സീസണിൽ വലിയ നഷ്ടമായിരിക്കും – സഹൽ അബ്ദുൽ സമദ്.
കാല്പന്ത് ഭ്രാന്തൻമാരുടെ നാടായ കേരളത്തിന്റെ സ്വന്തം ഐ എസ് എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ എത്തുന്നത് മികച്ച താര നിരയുമായാണ്, എങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കാത്തത് ക്ലബിന് വൻ നഷ്ടമാകുമെന്ന് മലയാളി താരം സഹൽ അബ്ദുൽ സമദ് ഐ എസ് എൽ തുടക്കം മുതൽ തന്നെ പേര് കേട്ട മഞ്ഞപ്പട ആരാധകർക്ക് എന്നാൽ ഇത്തവണ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ പോലും അനുമതി ഇല്ല.
സഹൽ അബ്ദുൽ സമദ് :
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കളി കാണാൻ ഉണ്ടാകില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടമാണ്. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് അതുല്യമായ അനുഭവമാണ് . എന്നാൽ ഈ സീസണിൽ അത് നഷ്ടമാകും എന്നോർത്ത് വിഷമം ഉണ്ട്. തങ്ങൾക്ക് മാത്രമല്ല എല്ലാ ടീമുകൾക്കും അവരുടെ ആരാധകരെ മിസ്സ് ചെയ്യും. എന്നാൽ ഇതിന് പരാതി പറയാൻ പറ്റില്ല, കളിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷവാൻ ആണ് . ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളെ വീട്ടിൽ ഇരുന്ന് പിന്തുണക്കും എന്ന് അറിയാം. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് നടത്തിയ അഭിമുഖത്തിൽ ആണ് സഹൽ കൊച്ചിയിൽ കളിക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 20ന് തുടങ്ങുന്ന ഐ എസ് എല്ലിൽ മുഴുവൻ മത്സരങ്ങളും നടക്കുന്നത് ഗോവയിൽ വെച്ചാണ്.