ISL
പ്രീ സീസൺ മത്സരത്തിൽ എഫ്സി ഗോവയെ തകർത്ത് ഹൈദരാബാദ് എഫ്‌സി
ഈ മാസം ഇരുപതിന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി ഇന്ന് വൈകിട്ടോടെ നടന്ന പ്രീ സീസൺ മത്സരത്തിൽ ഹൈദരാബാദ് എഫ് സിയ്ക്ക് വിജയം.കരുത്തരായ എഫ്സി ഗോവയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഹൈദരാബാദ് കീഴടക്കിയത്.
മത്സരത്തിൽ ഹൈദരാബാദിനായി അഭിഷേക് ഹാൽഡർ രണ്ടു ഗോളുകളും ,രോഹിത് ധനു, ലാലാവ്പുയ എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ഗോവയുടെ ആശ്വാസഗോളുകൾ നേടിയത് മകൻ ചോതെ, ബ്രണ്ടൻ ഫെർണാണ്ടസു മാണ്.
സ്കോർ
ഹൈദരാബാദ് എഫ്‌സി – 4
Abhishek halder
Abhishek halder
Lalawpuia
Rohith Dhanu
എഫ് സി ഗോവ – 2
Chothe
Brondon