ISL
പ്രതിഷേധം അവസാനിച്ചിട്ടില്ല ; എടികെ ഒഴിവാക്കണമെന്ന് ബഗാൻ ആരാധകർ
എ ടി കെ മോഹൻ ബഗാനിൽ നിന്ന്, എ ടി കെ ഒഴിവാക്കണം എന്ന് ‘വീണ്ടും’ മോഹൻ ബഗാൻ ആരാധകർ. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധക-പ്രതിഷേധം കനക്കുന്നത്.
കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ഇതിഹാസ ക്ലബ് ആയ മോഹൻ ബഗാനും, അത്ലറ്റികോ ഡി കൊൽക്കട്ടയും ലയിച്ച് എ ടി കെ മോഹൻ ബഗാൻ രൂപീകൃതമായത്. എന്നാൽ ബഗാൻ ആരാധകർ ഈ ലയനത്തിൽ ഒട്ടും സംതൃപ്തരായിരുന്നില്ല.
കഴിഞ്ഞ ഐ എസ് എൽ സീസണിൽ, ക്ലബ് ജേഴ്സി, ലോഗോ എന്നിവ അടിസ്ഥാനമാക്കി പ്രതിഷേധിച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്‍മകളിൽ ഒന്നായ, ബഗാൻ ആരാധകർക്ക് മുൻപിൽ മുട്ട് മടക്കുകയല്ലാതെ ക്ലബ് മാനേജ്മെന്റിന് വേറെ വഴി ഉണ്ടായില്ല.
തങ്ങളുടെ പ്രിയ ക്ലബ് ആയ മോഹൻ ബഗാനെ തിരിച്ചുകൊണ്ടു വരാനായി ഇത്തവണയും ആരാധകർ ഓൺലൈൻ വഴി പ്രതിഷേധവുമായി എത്തുകയാണ്. എന്നാൽ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.