ISL
പുതിയ വിദേശ താരമായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ സൂപ്പർ താരം തന്റെ ആദ്യ പ്രതികരണം പങ്കുവെച്ചു
കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതിലും ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിലും താന്‍ വളരെ ആവേശത്തിലാണെന്ന് ബക്കാരി കോനെ പറഞ്ഞു.
നിക്കോളാസ് അനെല്‍കയില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് വളരെ നല്ല കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളതെന്ന് അറിയാം, ഓരോ തവണ കളത്തിലിറങ്ങുമ്പോഴും നൂറുശതമാനം തന്റെ ക്ലബിന് സമര്‍പ്പിക്കാന്‍ എനിക്കിത് പ്രചോദനമാവും.ഗോവയില്‍ സഹതാരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം ചേരാന്‍ കാത്തിരിക്കാനാവുന്നില്ല.
– ഗോവയില്‍ ഉടന്‍ തന്നെ പ്രീസീസണ്‍ പരിശീലനത്തിനായി കെബിഎഫ്‌സി ടീമിനൊപ്പം ചേരുന്ന ബക്കാരി കോനെ പറഞ്ഞു.