ISL
പതിവ് തെറ്റിച്ചില്ല, ഐഎസ്എൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻബഗാനെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെ മോഹൻബഗാനും ഏറ്റുമുട്ടും.നവംബർ 20 നു ഗോവയിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് കിക്ക്‌ഓഫ് .മോഹൻബഗാൻ എടികെയുമായി ലയിച്ചതിന് ശേഷമുള്ള ആദ്യ മത്സരമാണ് ഫറ്റോർഡയിൽ അരങ്ങേറാൻ പോകുന്നത്.
കഴിഞ്ഞ രണ്ടു ഉദ്ഘാടന മത്സരത്തിലും എടികെയെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ ആരംഭിച്ചത് അത്തരത്തിലൊരു തുടക്കം തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 6 വർഷവും ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുണ്ടായിരുന്ന സന്ദേശ് ജിങ്കൻ എടികെ മോഹൻ ബഗാനിലേക്കു കൂടു മാറിയതിനു ശേഷമുള്ള ആദ്യ മത്സരം കൂടിയാകും കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ പോരാട്ടം.