AFCIndian footballISL
ഡ്രാഗൺസിനെ നേരിടാൻ മറൈനേർസ്
എഎഫ്സി കപ്പ് ഇന്റർസോണൽ പ്ലേഓഫ് സെമിഫൈനലിൽ ഇന്ന് എടികെ മോഹൻബഗാൻ എഫ്‌സി നാസഫിനെ നേരിടും. ഇന്ന് രാത്രി 8:30ന് നാസഫിന്റെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സൗത്ത് ഏഷ്യൻ സോണൽ ഗ്രൂപ്പിൽ അപരാജിതരായാണ് എടികെഎംബി എത്തുന്നത്. ഉസ്ബെകിസ്ഥാൻ ക്ലബ്ബായ നാസഫ് 2011 എഎഫ്‌സി കപ്പ് ജേതാക്കളാണ്.
എടികെഎംബി നിരയിൽ ഹ്യൂഗോ ബൗമസും, ടിരിയും ഉണ്ടാകില്ല, ജോണി കൗകോ ടീമിൽ ഇടം നേടിയിട്ടുണ്ട്. നോർചയേവ്- കലുഡെറോവിക് സക്യം എടികെ ഡിഫെൻസിന് തലവേദനയായേക്കും. ജയിച്ചാൽ ഇന്റർസോണൽ ഫൈനൽസിൽ ഹോങ്കോങ് ക്ലബ്ബായ ലീമാൻ എഫ്‌സിയാണ് എതിരാളികൾ.
🌏AFC Cup
⚔ ATKMB 🆚 FC Nasaf
📺 Star Sports 2 | HD
Star Sports 3
⏰ 8:30 PM
🏟 Stadion Nasaf