ISL
ഡ്യുറണ്ട് കപ്പ് സെമി ഫൈനലിൽ ഇന്ന് ഗോവയും ബംഗളുരു എഫ് സിയും നേർക്കുനേർ
ഡ്യുറണ്ട് കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഐഎസ്എൽ വമ്പന്മാരായ എഫ് സി ഗോവയും ബംഗളുരു എഫ് സിയും ഇന്ന് ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം ആറു മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ക്വാർട്ടറിൽ ആർമി ഗ്രീനിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപെടുത്തിയാണ് ബംഗളുരു എഫ് സി സെമിയിലേക്ക് മുന്നേറിയത്. മറുവശത്തു ഡൽഹി എഫ് സിയെ 5-1ന് തകർത്താണ് ഗോവയുടെ വരവ്. മത്സരത്തിലെ വിജയി ഫൈനലിൽ മൊഹമ്മദൻ എസ്.സിയെ നേരിടും
🏆 Durand Cup
🧡 F C Goa 🆚 Bengaluru F.C 💙
📺 Sony Ten 2 | HD
⏰ 6 PM (IST)
🏟 VYBK Stadium