ISL
ഡേവിഡ് വില്യംസ് എ ടി കെ യിൽ തുടരും
ഐ എസ് എൽ ക്ലബ്ബായ എ ടി കെ മോഹൻ ബഗാൻ എഫ് സി യുടെ ഓസ്ട്രേലിയൻ മുന്നേറ്റ നിര താരം ഡേവിഡ് വില്യംസ് ക്ലബ്ബിൽ തുടരും.സൂപ്പര്‍താരമായ വില്യംസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ താരം മറിനേഴ്സിൽ തുടരാൻ തീരുമാനിച്ചതായി പ്രശസ്ത മാധ്യമമായ ഖേല്‍നൗവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എ ലീഗ് ക്ലബ്ബായ വെലിങ്ടൺ ഫീനിക്സിൽ നിന്നും 2019 ൽ ആയിരുന്നു വില്യംസ് എ ടി കെ യിൽ എത്തുന്നത്.ആ സീസണിലെ കിരീട നേട്ടത്തിലും കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിക്കുന്നതിലും താരം നിർണായക പങ്കു വഹിച്ചിരുന്നു.33 കാരനായ താരം ഓസ്ട്രേലിയൻ ക്ലബ്ബുകൾക്ക് പുറമെ ഹംഗേറിയൻ, ഡാനിഷ് ക്ലബ്ബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.