ISL
ജോബി ജെസ്റ്റിൻ ചെന്നൈയിൻ എഫ് സി യിൽ
എ ടി കെ മോഹൻ ബഗാൻ വിട്ട മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ ഇനി ചെന്നൈയിൻ എഫ് സിയിൽ കളിക്കും. പ്രശസ്ത മാധ്യമമായ ഖേൽ നോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താരം മൾട്ടി ഇയർ കരാറിൽ ഒപ്പു വെക്കുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.27 കാരനായ താരത്തിനായി ചെന്നൈയിനെ കൂടാതെ മറ്റു രണ്ട് ഐ എസ് എൽ ക്ലബ്ബുകളും രംഗത്ത് ഉണ്ടായിരുന്നു.
അവസാന രണ്ടു സീസണിൽ ആയി എ ടി കെ യുടെ താരമായിരുന്നു ജോബി. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് സീസൺ മുഴുവനും നഷ്ടമായിരുന്നു .ജോബിക്ക് ഇനിയും എടികെയില്‍ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയായിരുന്നു.ആദ്യ സീസണിൽ ക്ലബ്ബിന്റെ കിരീട നേട്ടത്തിൽ പങ്കാളി ആകാൻ കഴിഞ്ഞെങ്കിലും പത്ത് മത്സരങ്ങളിൽ ആണ് ജോബിക്ക് കളിക്കാൻ അവസരം ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തില്‍ എത്തിയത്.ടീമിന് വേണ്ടി ഒരു ഗോളും ഒരു അസ്സിസ്റ്റും താരം നേടി. മുമ്പ് ഈസ്റ്റ് ബംഗാളിനൊപ്പം ഐ ലീഗിൽ ഗംഭീര പ്രകടനം നടത്താന്‍ ജോബിക്ക് ആയിരുന്നു.