ISL
ജോബി ജസ്റ്റിൻ മോഹൻ ബഗാൻ വിടും
മലയാളി യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനെ എ ടി കെ മോഹൻ ബഗാൻ റിലീസ് ചെയ്യും. പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെൽഗുൽഹാവോ യാണ് ഇക്കാര്യം പറഞ്ഞത് .താരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യത ഇല്ലായെന്നും മാർക്കസ് പറഞ്ഞു.ഐ എസ് എല്ലിലെ തന്നെ പ്രമുഖ ക്ലബുകൾ ജോബിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അവസാന രണ്ടു സീസണായി എ ടി കെയുടെ താരമാണ് ജോബി ജസ്റ്റിൻ.ആദ്യ സീസണിൽ ടീമിനോപ്പം കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ലഭിച്ചിരുന്നില്ല .എ ടി കെ ക്കു വേണ്ടി ഭൂരിഭാഗം സബ്ബ് ആയി പത്ത് മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാൻ അവസരം ലഭിച്ചത്.പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ പൂര്‍ണമായും നഷ്ടപ്പെട്ട ജോബി ഇത്തവണ മികച്ച തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.