ISL
ഗിവ്സൺ സിങ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരും
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ യുവ താരം ഗിവ്സൺ സിങിന്റെ കരാർ ക്ലബ്ബ് പുതുക്കി.2024 വരെ നീളുന്ന പുതിയ മൂന്ന് വർഷകരാറിലാണ് ഗിവ്സൺ ഒപ്പു വെച്ചത്.19 കാരനായ ഈ മധ്യനിര താരം ഇന്ത്യൻ ആരോസിൽ നിന്നും ആയിരുന്നു കഴിഞ്ഞ സീസണിൽ കൊമ്പന്മാരോടൊപ്പം എത്തിയത്.ക്ലബ്ബിനായി കഴിഞ്ഞ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.മണിപ്പൂർ സൊദേശിയായ താരം ഇന്ത്യക്കായി അണ്ടർ 17,19 തലങ്ങളിൽ കളിച്ചിട്ടുണ്ട്.
❝ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട് .വരാനിരിക്കുന്ന സീസണില്‍ ടീമിനായി നൂറുശതമാനം നല്‍കി, കളിക്കളത്തില്‍ ക്ലബ്ബ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യുപകാരം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു . ❞
– ഗിവ്‌സണ്‍ കരാർ ഒപ്പു വെച്ച ശേഷം പറഞ്ഞു .