ISL
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
ഏഴാം ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും.ഈസ്റ്റ് ബംഗാളിന് എതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ വിദേശ താരങ്ങളും ഉണ്ടാകും. നേരത്തെ മുംബൈ സിറ്റിക്ക് എതിരെയും ഹൈദരബാദ് എഫ് സിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു ഇറങ്ങിയത്. രാഹുലിന്റെ ഡബിളിൽ ഹൈദരാബാദിനെതിരെ വിജയിച്ചപ്പോൾ അവസാന മത്സരത്തിൽ കരുത്തരായ മുംബൈക്കെതിരെ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു.
അതെ സമയം ഈസ്റ്റ് ബംഗാളിന്റെ ആദ്യ പ്രീ സീസൺ മത്സരമാണിത്. ഐ എസ് എല്ലിലേക്ക് പുതുതായി എത്തിയ ഈസ്റ്റ് ബംഗാളിന്റെ ഒരുക്കങ്ങൾ മറ്റു ടീമുകളേക്കാൾ വൈകിയായിരുന്നു ആരംഭിച്ചത്.