ISL
കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ക്യാപ്റ്റൻമാർ
ഐ എസ് എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മൂന്ന് താരങ്ങൾ നയിക്കും.സെർജിയോ സിഡോഞ്ച,കോസ്റ്റ നാമോയിനേസു, ഇന്ത്യൻ താരം ജെസ്സെൽ കാരനെയ്‌റോ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനെ നയിക്കുക.
കഴിഞ്ഞ സീസണിൽ ചില മത്സരങ്ങളിൽ സിഡോഞ്ച ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആയിരുന്നു. സിംബാബ്‌വെ താരമായ കോസ്റ്റയുടെ നേതൃശേഷി മുമ്പേ തന്നെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സാപാർട്ട പ്രാഗയിൽ ദീർഘനാൾ പ്രതിരോധം കാത്ത താരം, ക്ലബിന്റെ ആഫ്രിക്കക്കാരനായ ആദ്യ ക്യാപ്റ്റനുമാണ്.
അതേ സമയം ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരമായ ജെസ്സെൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി മുഴുവൻ മത്സരങ്ങളും കളിച്ച താരമാണ്.