ISL
കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി
ഏഴാം ഐഎസ്എൽ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യം ഗാരി ഹൂപ്പർ ഗോളടിചുവെങ്കിലും അന്തോണി പിൽകിങ്ടണിന്റെ ഡബിളിലും ഇന്ത്യൻ താരം യുംനം ഗോപിയുടെ ഗോളിലൂടെയും ഈസ്റ്റ് ബംഗാൾ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ പ്രീ-സീസൺ മത്സരത്തിൽ രാഹുൽ കെ.പിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പ്രീ-സീസൺ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയുമായി സമനിലയിൽ പിരിഞ്ഞിരുന്നു.നവംബർ 14 ന് ജംഷെഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പ്രീ സീസൺ മത്സരം.
സ്കോർ
എസ് സി ഈസ്റ്റ് ബംഗാൾ – 3
Anthony Pilkington
Anthony Pilkington
Yumnam Gopy
കേരള ബ്ലാസ്റ്റേഴ്‌സ് – 1
Garry Hooper