ISL
കികോ റാമിറെസ് ഒഡീഷയുടെ പുതിയ പരിശീലകൻ
ഐ എസ് എൽ ക്ലബ്ബായ ഒഡീഷ എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷ് പരിശീലകൻ കികോ റാമിറെസ് ആണ് പുതിയ പരിശീലകനായി ഒഡീഷയിലേക്ക് എത്തുന്നത്.റാമിറെസിന്റെ വരവ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
51 കാരനായ റാമിറെസ് ഗ്രീക്ക് ക്ലബ്ബായ ക്സാന്റി എഫ് സി യെയാണ്
അവസാനമായി പരിശീലിപ്പിച്ചത്. മുമ്പ് സ്പെയിൻ, പോളണ്ട് രാജ്യങ്ങളിലെ ക്ലബ്ബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.മലാഗ പോലുള്ള ക്ലബുകൾക്കായി കളിച്ചിട്ടുള്ള മുൻ താരം കൂടിയാണ് റമിറസ്.