മുൻ പ്രീമിയർ ലീഗ് താരവും ഇംഗ്ലീഷ് സ്‌ട്രൈക്കറുമായ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്‌സിൽ. എ ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫിയൊണിക്സിൽ നിന്നും എത്തുന്ന താരത്തെ 1 വര്ഷകരാറിലാണ് കൊമ്പന്മാർ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ വെല്ലിടണിനായി കളിച്ച ഹൂപ്പർ 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
2005ൽ ഇംഗ്ലണ്ടിലെ ഗ്രേസ് അത്‌ലറ്റിക് എഫ്‌സിയിൽ ഫുട്ബോൾ കരിയർ ആരംഭിച്ച ഇദ്ദേഹം നോർവിച്ച് സിറ്റി, ഷെഫീൽഡ് ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് ടീമുകൾക്കായി കളിച്ചിട്ടുണ്ട് 3 വർഷം സ്കോട്ടിഷ് ടീമായ സെൽറ്റിക്കിന് വേണ്ടി കളിച്ച ഈ മുപ്പത്തിരണ്ടുകാരൻ ടീമിനായി മിന്നും പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചിരുന്നത്.സെൽറ്റിക്കിനായി 130 ലധികം മത്സരങ്ങളിൽ 80ലധികം ഗോളുകളും 30 അസിസ്റ്റുകളും ഇദ്ദേഹം സ്വന്തമാക്കി.
ക്ലബ്ബ് ഫുട്ബോളിൽ മാത്രം 476 മത്സരങ്ങളിൽ കളിച്ച് പരിചയമുള്ള ഹൂപ്പർ 207 ഗോളുകൾ നേടുകയും 65 തവണ അസ്സിസ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.