ISL
ഒഡീഷ എഫ്സിയുമായി പങ്കാളിത്തകരാറിൽ ഒപ്പ് വെച്ച് വാറ്റ്ഫോർഡ്
ഐഎസ്എൽ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒഡീഷ എഫ്സിയുമായുള്ള പങ്കാളിത്തകരാർ പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ് വാറ്റ്ഫോർഡ് എഫ്സി.മൂന്ന് വർഷത്തേക്കാണ് കരാർ.ഇരു ക്ലബ്ബുകൾക്കും ഗുണകരമാകുന്നതാണ് കരാർ.
ഇത് പ്രകാരം ഇരു ക്ലബ്ബുകളും യുവ കളിക്കാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി അവരെ വളർത്തിയെടുക്കുന്നതിൽ പരസ്പരം സഹായിക്കും. യുവ കളിക്കാരെ മാത്രമല്ല രാജ്യത്തെ മികച്ച വനിത ഫുട്ബോളർമാരെ കണ്ടെത്താനും വളർത്തിയെടുക്കാനും ഇവർ പരിശ്രമിക്കും.ഭുവനേശ്വർ ആസ്ഥാനമായുള്ള ടീമിന് പ്രീ-സീസൺ പരിശീലനത്തിന്റെ ഭാഗമായി വാറ്റ്ഫോർഡിൽ യാത്ര ചെയ്യാനും പരിശീലിക്കാനുമുള്ള അവസരവും കൂടാതെ വാറ്റ്ഫോർഡുമായി സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ഈ കരാറോടെ ലഭിക്കും.