ഐ എസ് എൽ റെഫെറീയിങ്ങിനെ വിമർശിച്ച് ഗോവൻ കോച്ച് ജുവാൻ ഫെറാണ്ടോ
ഇവിടെയുള്ള റെഫറീയിങ് നിലവാരം എല്ലാവർക്കും അറിയാം
മുംബൈക്കെതിരെയുള്ള മത്സരത്തിനിടയിൽ ഗോവയുടെ പുതിയ സൈനിംഗ് ആയ റെഡീം ട്ലാങിന് റെഡ് കാർഡ് കിട്ടിയ സാഹചര്യത്തെ കുറിച്ചായിരുന്നു ഗോവൻ കോച്ചിന്റെ വിമർശനം. ഐ എസ് എൽ അരങ്ങേറ്റം കുറിച്ച താരത്തിന് മുംബൈ താരം ഹെർണൻ സാന്റാനയെ ഫൗൾ ചെയ്തതിനായിരുന്നു 40ആം മിനുട്ടിൽ റെഡ് കാർഡ് കിട്ടിയത്.
ജുവാൻ ഫെറാണ്ടോ:
ഇവിടെയുള്ള റെഫറീയിങ് നിലവാരം എല്ലാവർക്കുനറിയാം അതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മുംബൈ പോലൊരു നല്ല ടീമിനെതിരെ പ്ലാൻ ബി യിലേക്ക് പോകുക എന്നത് വളരെ ദുഷ്കരമായിരുന്നു. 40ആം മിനുട്ട് വരെ നല്ല ഫുട്ബോൾ ആണ് രണ്ട് ടീമും കാഴ്ച വെച്ചത് എന്നാൽ 10 പേരുമായി ചുരുങ്ങിയതിന് ശേഷവും ഞങ്ങൾ അവസാന നിമിഷം ☹️ വരെ മുംബൈയെ നല്ല രീതിയിൽ പ്രതിരോധിച്ചു. ഓരോ കളിക്കും മൂന്ന് പോയിന്റ് നേടുക എന്നതാണ് ലക്ഷ്യം. അതിനായി പ്രയത്നിക്കും.
ഗോവക്കെതിരെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റിയിലാണ് മുംബൈ വിജയിച്ചത്. രണ്ട് കളികളിൽ നിന്നായി ഗോവക്ക് 1 പോയിന്റ് ആണുള്ളത്.