ഐ എസ് എൽ ചാമ്പ്യൻമാരാകുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും സാധ്യമല്ലന്ന് എ ടി കെ മോഹൻ ബാഗാൻ താരം റോയ് കൃഷ്ണ.
പുതിയ സീസണിലേക്കുള്ള എ ടി കെ മോഹൻബഗാന്റെ സാധ്യതകളെ കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫിജിയൻ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണ.
റോയ് കൃഷ്ണ :
ഈ പ്രാവിശ്യവും ഐ എസ് എൽ ചാമ്പ്യൻമാരാകുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും സാധ്യമല്ല. ഇത് പറയാൻ മൂന്ന് കാരണങ്ങൾ ഉണ്ട്. ഒന്ന് അവസാന സീസണേക്കാളും ഞങ്ങളുടെ ടീം ശക്തരാണ്. രണ്ട്, മിക്കവാറും എല്ലാ താരങ്ങളും കഴിഞ്ഞ സീസണിലും കൂടെ കളിച്ചവരുമാണ് അത് കൊണ്ട് ടീം കൂടുതൽ ഒത്തിണക്കം കാണിക്കും. മൂന്ന്, മുന്നേറ്റനിരയിൽ എനിക്ക് കൂട്ട് ഈ പ്രാവിശ്യവും ഡേവിഡ് വില്യംസ് ആണ്. എതിരാളികൾ തീർച്ചയായും എ ടി കെയുടെ കളിശൈലിയെ കുറിച്ച് ഒരുപാട് പഠിക്കും എന്നാൽ ഞങ്ങളുടെ കോച്ച് പുതിയ തന്ത്രങ്ങളുമായാണ് 2020-21 സീസൺ അഭിമുകീകരിക്കാൻ പോകുന്നത്.”
എല്ലാ ടീമിനും പ്രീ സീസണ് കിട്ടിയത് കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു കുറഞ്ഞ സമയം ആയിരുന്നെന്നും എന്നാൽ 8 മാസത്തിന് ശേഷം കളികളത്തിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും റോയ് കൃഷ്ണ കൂട്ടി ചേർത്തു.
ബംഗാളി ദിനപത്രമായ സംഗ്ഭാദ് പ്രതിദിനിനോടാണ് താരം മനസ്സ് തുറന്നത്.