ISL
എഫ് സി ഗോവക്ക് തകർപ്പൻ ജയം
ഐ എസ് എൽ ഏഴാം സീസണിന് മുന്നോടിയായി ചെന്നൈയിൻ എഫ് സി ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ എഫ്സി ഗോവക്ക് തകർപ്പൻ ജയം.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ എഫ്സി ഗോവ പരാജയപ്പെടുത്തിയത്.
എഫ്സി ഗോവക്കായി സ്പാനിഷ് താരം ഇഗോർ ആംഗുലോയാണ് ഗോളടിക്ക് തുടക്കമിട്ടത്.ഇന്ത്യൻ താരങ്ങളായ പ്രിൻസ്ടൺ, സാൻസൻ പെരേര എന്നിവരാണ് മറ്റു സ്കോറെർമാർ. ഇന്നത്തെ മത്സരത്തോടെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടിയിരിക്കുകയാണ് എഫ് സി ഗോവ. ജാംഷെഡ്പൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ 3-2 ന് ഗോവ ജയിച്ചിരുന്നു.
സ്കോർ
എഫ് സി ഗോവ – 3
Igor Angulo
Princeton
Sanson Pereira
ചെന്നൈയിൻ എഫ് സി – 0