ISL
എഡു ഗാർസിയ ഹൈദരാബാദ് എഫ് സി യിൽ
ഐ എസ് എൽ ക്ലബ് ഹൈദരാബാദ് എഫ് സി ഇത്തവണ രണ്ടും കൽപ്പിച്ചാണ്.നൈജീരിയൻ സൂപ്പെർ താരം ഓഗ്ബച്ചെയെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു വമ്പൻ സൈനിങ് കൂടി നടത്തിയിരിക്കുകയാണ്.മോഹൻ ബഗാൻ വിട്ട സ്പാനിഷ് താരം എഡു ഗാർസിയയെയാണ് ഹൈദരാബാദ് എഫ് സി ഇന്ന് സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അറ്റാക്കിങ് മിഡ്ഫീല്‍ഡറും വിങ്ങറുമായി കളിക്കുന്ന എഡു കഴിഞ്ഞ മൂന്ന് സീസണില്‍ എ.ടി.കെ മോഹന്‍ ബഗാന്റെ ഭാഗമായിരുന്നു.എ ടി കെ ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ഗാർസിയ അവർക്ക് വേണ്ടി കപ്പ് നേടിയ സീസണിൽ ഫൈനലിൽ ഗോളടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.മുമ്പ് ബംഗളുരു എഫ് സി ക്കായും 31 കാരൻ ബൂട്ട് അണിഞ്ഞിട്ടുണ്ട്.ഐ എസ് എല്ലിൽ ഇതുവരെ 47 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇദ്ദേഹം 10 ഗോളുകളും 12 അസ്സിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam
©ഫുട്ബോൾ ലോകം