ISL
ഈസ്റ്റ് ബംഗാൾ നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആരാധകർ
ഐ എസ് എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ നേതൃത്വത്തിനെതിരെ കൂറ്റൻ പ്രതിഷേധമുയർത്തി ആരാധകർ.പ്രതിഷേധിക്കുന്ന ആരാധകരും ക്ലബ് നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് പോലിസ് ലാത്തിച്ചാർജ്ജ് നടത്തി.പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.ആയിരക്കണക്കിന് ആരാധകർ ആയിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തത്.
ശ്രീ സിമെന്റ്സ് ഉടമകളായി എത്തിയതോടെ കഴിഞ്ഞ സീസണിൽ ആണ് ക്ലബിന്റെ ഐ.എസ്.എല്‍ പ്രവേശനം യാഥാര്‍ഥ്യമായത്. എന്നാല്‍ ക്ലബിന്റെ സ്പോര്‍ട്ടിങ് അവകാശങ്ങള്‍ നിക്ഷേപകര്‍ക്ക് കൈമാറുന്ന ഫൈനല്‍ എഗ്രിമെന്റില്‍ ക്ലബ് നേതൃത്വം ഇതുവരെ ഒപ്പുവച്ചില്ല.ഇതില്‍ ഒപ്പുവയ്ക്കില്ലന്ന് കഴിഞ്ഞ ദിവസം ക്ലബ് എക്സിക്യൂട്ടീവ് സമിതിയോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.കരാർ ഒപ്പിടാനും ക്ലബിലെ റോളുകളിൽ നിന്ന് രാജിവയ്ക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് ഭൂരിപക്ഷം ആരാധകരും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.