ISL
ഇഷാൻ പണ്ടിത ജംഷെഡ്പൂരിലേക്ക്
ഇന്ത്യൻ യുവ സ്ട്രൈക്കർ ഇഷാൻ പണ്ടിത എഫ് സി ഗോവ വിട്ട് ജംഷെഡ്പൂരിലേക്ക് കൂടുമാറുന്നു.താരം ജംഷെഡ്പൂരുമായി കരാറിൽ എത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.60 L ട്രാൻസ്ഫർ ഫീ മുടക്കിയാണ് സൂപ്പർ താരത്തെ ജംഷെഡ്പൂർ കൂടാരത്തിലെത്തിച്ചത്.
സ്പെയിനില്‍ കളിച്ചിരുന്ന ഇഷാന്‍ കഴിഞ്ഞ സീസണിലാണ് ഐ. എസ്.എല്ലിലേക്കെത്തുന്നത്.ലീഗിൽ എഫ് സി ഗോവക്കായി 131 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍ ചെലവഴിച്ച് നാല് ഗോളുകള്‍ നേടിയ 23 കാരൻ സൂപ്പര്‍ സബ് എന്ന വിശേഷണം നേടിയെടുത്തിരുന്നു.ഈ പ്രകടനത്തോടെ ഇഷാന് ഇന്ത്യന്‍ ദേശീയ ടീമിലേക്കും വിളിയെത്തിയിരുന്നു. ഇതിനുപിന്നാലെ ഇഷാന്‍ ഗോവയുമായി കരാര്‍ പുതുക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ താരം അപ്രതീക്ഷിതമായി ഗോവ വിട്ട് ജംഷെഡ്പൂരിലേക്ക് ചെക്കേറുകയാണ്.