ISL
ഇഗോർ ആംഗുലോ ഇനി ഒഡീഷ എഫ് സിയിലേക്ക്
കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ടോപ് സ്കോററായിരുന്ന സ്പാനിഷ് താരം ഇഗോര്‍ ആംഗുലോ ഇനി ഒഡീഷ എഫ് സി ക്കായി ബൂട്ട് കെട്ടും.ബ്രസീലിയന്‍ ഗോളടി വീരൻ ഡീഗോ മൗറീഷ്യോ ക്ലബ് വിട്ടതോടെയാണ് പകരക്കാരനായി ആംഗുലോയെ
ഒഡീഷ തട്ടകത്തിൽ എത്തിച്ചത്.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.36 കാരനായ താരം ഒരു വർഷത്തെ കരാറിലാകും ഒഡീഷയിൽ എത്തുക .
കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ എഫ് സി ഗോവ യെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച താരമാണ് ആംഗുലോ.ഗോൾഡൻ ബൂട്ട് നേടി അദ്ദേഹം ലീഗിൽ 14 ഗോളുകളാണ് അടിച്ചു കൂട്ടിയത്.മുൻ അത്ലറ്റിക്കോ ബിൽബാവോ താരമായ ആംഗുലോ പോളിഷ് ക്ലബ്ബായ ഗോർണിക് സബ്ർസെ യിൽ നിന്നുമായിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. മുമ്പ് ഫ്രാൻസ്, ഗ്രീസ്, സൈപ്രസ് രാജ്യങ്ങളിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്.