സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിനെസുവിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.ചെക്ക് റിപ്പബ്ലിക്കൻ ക്ലബ്ബായ സ്പാർട്ട പ്രാഗിയിൽ നിന്നും എത്തുന്ന താരത്തെ 1വര്ഷകരാറിലാണ് കൊമ്പൻമാർ ടീമിലെത്തിച്ചത്.
2013 മുതൽ സ്പാർട്ട പ്രാഗുയുടെ താരമായിരുന്നു ഇദ്ദേഹം.അവർക്കായി 203 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കോസ്റ്റ ഒരു ക്ലബ്ബ് ലെജൻഡായി മാറിയതിനു ശേഷമാണ് ക്ലബ്ബ് വിട്ടത്.7 വർഷത്തെ സ്പാർട്ട ജീവിതത്തിൽ യുവേഫ,യൂറോപ്പ ലീഗിൽ യോഗ്യത മത്സരങ്ങൾ ഉൾപ്പടെ 33 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
34 കാരൻ സിംബാബ്‌വെ ക്ലബ്ബായ മാസ്വിംഗോ യൂണൈറ്റഡിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്.തുടർന്ന് സിംബാബ്‌വെ,പോളണ്ട് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു.2011ൽ പോളിഷ് ക്ലബ്ബ് സാഗ്ലൈബ് ലുബിനിൽ കിബു വിക്കുനയുടെ കീഴിൽ കളിച്ചിരുന്ന താരമാണ് കോസ്റ്റ.സ്റ്റാമിന, ബാലൻസ്, എതിരാളികളേക്കാൾ ഉയരത്തിൽ ചാടി പന്ത് അടിച്ചകറ്റാനുള്ള കഴിവ് എന്നിവക്ക് പേരുകേട്ട പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്നാണ് കരുതപ്പെടുന്നത്.
ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെയും ആരാധകരെയും മനസ്സറിഞ് പുകഴ്ത്തി കോസ്റ്റനമോയ്‌നെസു.
ആരാധകരിൽ നിന്ന് കിട്ടുന്ന പിന്തുണയും സ്നേഹവും തന്നെ നന്നായി ആകർഷിച്ചെന്നും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ താൻ പരമാവധി സഹായിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം കോസ്റ്റ നമൊയ്നേസു.
സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ഒരു പദ്ധതിയുണ്ട് എന്റെ പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുകയും ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകര്‍ നല്‍കുന്ന ആവേശം വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലവും ശക്തവും ആത്യാവേശവും നിറഞ്ഞ ആരാധകവൃന്ദമുള്ള ഒരു ക്ലബ് സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്‌മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി പറയുന്നു. കേരളത്തെയും ക്ലബിനെയും കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുകയാണ്. ‘ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്’. കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതില്‍ ആവേശഭരിതനായ കോസ്റ്റ പറഞ്ഞു.