ISL
അൽവാരോ വാസ്ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്
മുൻ ലാലിഗ താരവും സ്പാനിഷ് ഫോർവേഡും ആയ അൽവാരോ വാസ്ക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. മാർക്ക ഉൾപ്പടെ സ്പാനിഷ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സ്പാനിഷ് സെകുണ്ട ഡിവിഷൻ ക്ലബ്ബ് സ്പോർട്ടിങ് ഗിജോൺ വിട്ട വാസ്ക്വസ് ഒരു വർഷ കരാറിൽ കൊമ്പന്മാരോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
ലാലിഗയിൽ 150 ലധികം മത്സരങ്ങളുടെ പരിചയ സമ്പത്ത് ഉള്ള താരമാണ് വാസ്ക്വസ്. 30 കാരനായ താരം എസ്പാന്യോൾ,ഗെറ്റാഫെ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകൾക്കായും ഇംഗ്ലീഷ് ക്ലബ്ബ് സ്വാൻസിറ്റിക്കായും ബൂട്ട് അണിഞ്ഞിട്ടുണ്ട് .സ്വാൻസിറ്റിയുടെ ഭാഗമായപ്പോൾ പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കൂടുതൽ ചർച്ചകൾക്ക് ഞങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ