GossipsInternational
സ്കോൾസ്:ട്രാൻസ്ഫറുകൾ മികച്ചതാക്കാൻ വാൻ ഡെർ സാർനെ കൊണ്ടുവരൂ
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഈ സീസണിലെ ട്രാൻസ്ഫറുകൾ മോശമാണെന്ന് ഇതിഹാസതാരം പോൾ സ്കോൾസ്
.ടീമിൽ നല്ലൊരു സ്പോർട്ടിങ്ങ് ഡയറക്ടർ ഇല്ലാത്തതിൻ്റെ തെളിവാണ് ഈ ട്രാൻസ്ഫർ സീസൺ.നല്ലൊരു സ്പോർട്ടിങ്ങ് ഡയറക്ടറാവാൻ വാൻ ഡെർ സാർന് കഴിയും.അയാക്സിൻ്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടത്തിൽ അദ്ദേഹത്തിന് നല്ലൊരു പങ്കുണ്ട്.ഈ ജോലിയിൽ പ്രഗത്ഭനാവാൻ തൻ്റെ മുൻ സഹതാരം സർവകലാശാലയിൽ പോയി പഠിക്കുക ചെയ്തിട്ടുണ്ടെന്നും സ്കോൾസ് പറഞ്ഞു.കവാനിയുടെ സൈനിംഗ് വളരെ വിചിത്രമായാണ് എനിക്ക് തോന്നിയത്.33 വയസ്സുകാരനായ താരത്തെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ്.കവാനിക്ക് യുണൈറ്റഡിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും ഈ കരാർ ലഭിച്ചതിൽ അവൻ വളരെ സന്തോഷവാനായിരിക്കുമെന്നും ചെകുത്താൻമാരുടെ മുൻ മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു.