International
ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ യൂറോപ്യൻ താരമെന്ന പദവിയിൽ ബഫണിനൊപ്പം സെർജിയോ റാമോസ്.
ലോകം ഇന്നുവരെ കണ്ടതിൽ വെച്ച് മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ മറ്റൊരു റെക്കോർഡിനരികെ.
ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റെക്കോർഡാണ് റാമോസിനെ കാത്തിരിക്കുന്നത്.
നിലവിൽ സ്പെയിനിനായി 176 മത്സരങ്ങൾ കളിച്ച റാമോസും മുൻ ഇറ്റാലിയൻ കീപ്പർ ജിയാൻ ലൂജി ബഫണും ഒപ്പത്തിനൊപ്പമാണ്
ഈജിപ്ത്തിനായി കളിച്ച അഹമ്മദ് ഹസ്സൻ ആണ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് എന്ന റെക്കോർഡിനുടമ . ആ റെക്കോർഡ് കീഴടക്കാൻ റാമോസിന് 9 മത്സരങ്ങൾ കൂടെ മതിയാവും.
സ്പെയിനിനായി റാമോസ് 176 മത്സരങ്ങളിൽ നിന്നായി 23 ഗോളുകളും 7 അസിസ്റ്റുകളും നൽകിയ താരമാണ്. സ്പെയിനിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധ നിര താരവും റാമോസ് തന്നെയാണ്.